കൈയ്യിലിരുന്ന കളിയാണ് കൈവിട്ടതെന്ന് ജേസണ്‍ ഹോള്‍ഡര്‍

- Advertisement -

ഇന്ത്യയോട് രണ്ടാം ഏകദിനത്തില്‍ തോല്‍വിയേറ്റ് വാങ്ങിയതില്‍ വലിയ നിരാശയുണ്ടെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍‍. കൈയിലിരുന്ന കളിയാണ് ടീം കൈവിട്ടതെന്ന് വിന്‍ഡീസ് നായകന്‍ അഭിപ്രായപ്പെട്ടു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ടീം ഇന്ത്യയെ ചെറുത്ത് നിര്‍ത്തുന്നതില്‍ വിജയിച്ചുവെങ്കിലും ബാറ്റിംഗിന്റെ അവസാനത്തോടെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായെന്ന് ഹോള്‍ഡര്‍ പറഞ്ഞു. 35 ഓവറുകളിലേക്ക് മത്സരം കടന്നപ്പോള്‍ തങ്ങളുടെ കൈയ്യിലായിരുന്നു മത്സരം.

പൂരനും റോഷ്ടണ്‍ ചേസും ഒരേ ഓവറില്‍ പുറത്തായതാണ് ടീമിന് തിരിച്ചടിയായതെന്ന് ഹോള്‍ഡര്‍ പറഞ്ഞു. കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മത്സരം അവസാന ഓവര്‍ വരെ കൊണ്ടെത്തിക്കേണ്ടതില്‍ വിന്‍ഡീസ് ഏറെ മെച്ചപ്പെടാനുണ്ടെന്നും ഹോള്‍ഡര്‍ പറഞ്ഞു. ബാറ്റിംഗിന് അനുകൂലമായ പിച്ചിലും ബൗളര്‍മാര്‍ മികച്ച് നിന്നപ്പോള്‍ ബാറ്റ്സ്മാന്മാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതായുണ്ടെന്നും വിന്‍ഡീസ് നായകന്‍ അഭിപ്രായപ്പെട്ടു. അടുത്തിടെയായി ബാറ്റിംഗ് വളരെയധികം ടീമിനെ നിരാശപ്പെടുത്തുന്നുണ്ടെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

Advertisement