രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബ്രാത്‍വൈറ്റ്, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനും വിന്‍ഡീസും തമ്മിലുള്ള ആവേശകരമായ ആദ്യ ടെസ്റ്റിന് ശേഷം രണ്ടാം ടെസ്റ്റിൽ ടോസ് നേടി വെസ്റ്റിന്‍ഡീസ് നായകന്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്. ടോസ് നേടിയ ശേഷം പാക്കിസ്ഥാനോട് ബാറ്റിംഗ് ആവശ്യപ്പെടുകയായിരുന്നു വിന്‍ഡീസ് നായകന്‍.

വിന്‍ഡീസിനെതിരെ പരമ്പര സ്വന്തമാക്കുവാന്‍ പാക്കിസ്ഥാന് വിജയം അനിവാര്യമാണ്. അതേ സമയം മത്സരം സമനിലയിലാക്കിയാൽ വിന്‍‍ഡീസിന് പരമ്പര സ്വന്തമാക്കാം. ജമൈക്കയിലെ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് ജയമാണ് വിന്‍ഡീസ് നേടിയത്. രണ്ടാം ടെസ്റ്റും ജമൈക്കയിൽ തന്നെയാണ് നടക്കുന്നത്.

ഇരു ടീമിലും ഓരോ മാറ്റങ്ങളാണുള്ളത്. വിന്‍ഡീസ് നിരയിൽ ജോമൽ വാരിക്കന് പകരം അല്‍സാരി ജോസഫും പാക്കിസ്ഥാന്‍ നിരയിൽ യസീര്‍ ഷായ്ക്ക് പകരം നൗമന്‍ അലിയെയും ടീമിലെത്തിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ : Imran Butt, Abid Ali, Azhar Ali, Babar Azam(c), Fawad Alam, Mohammad Rizwan(w), Faheem Ashraf, Hasan Ali, Shaheen Afridi, Mohammad Abbas, Nauman Ali

വെസ്റ്റിന്‍ഡീസ് : Kraigg Brathwaite(c), Kieran Powell, Nkrumah Bonner, Roston Chase, Jermaine Blackwood, Kyle Mayers, Jason Holder, Joshua Da Silva(w), Alzarri Joseph, Kemar Roach, Jayden Seales