പാക്കിസ്ഥാനെതിരെ മൂന്നാം ടി20യിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ടി20യിലെ പരാജയത്തിന് ശേഷം പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ഒരു മാറ്റം പാക്കിസ്ഥാന്‍ നിരയിലുള്ളപ്പോള്‍ വിന്‍ഡീസ് നിരയിൽ ഒരു മാറ്റമാണുള്ളത്. എവിന്‍ ലൂയിസിന് പകരം ആന്‍ഡ്രേ റസ്സൽ ടീമിലേക്ക് എത്തുമ്പോള്‍ പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ഹാരിസ് റൗഫ് ടീമിലേക്ക് എത്തുന്നു.

കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനെ 157 റൺസിന് ഒതുക്കുവാന്‍ വിന്‍ഡീസിന് സാധിച്ചുവെങ്കിലും നിക്കോളസ് പൂരന്‍ ഒഴികെ മറ്റാര്‍ക്കും റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ ടീം 7 റൺസ് തോല്‍വിയേറ്റു വാങ്ങി.

വിന്‍ഡീസ് : Andre Fletcher, Chris Gayle, Shimron Hetmyer, Nicholas Pooran(w), Kieron Pollard(c), Andre Russell, Jason Holder, Dwayne Bravo, Romario Shepherd, Hayden Walsh, Akeal Hosein

പാക്കിസ്ഥാന്‍ : Sharjeel Khan, Mohammad Rizwan(w), Babar Azam(c), Mohammad Hafeez, Fakhar Zaman, Sohaib Maqsood, Shadab Khan, Hasan Ali, Mohammad Wasim Jr, Haris Rauf, Usman Qadir