ടി20 പരമ്പരയില്ല, വെസ്റ്റിന്‍ഡീസിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ ഏകദിനങ്ങളും ടെസ്റ്റും മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരിയില്‍ ബംഗ്ലാദേശില്‍ എത്തുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ കളിക്കുക ഏകദിനങ്ങളും ടെസ്റ്റും മാത്രം. ടി20 ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുവാന്‍ ഇരു ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയില്‍ ഉണ്ടാകുക.

ജനുവരി 20ന് ഏകദിന പരമ്പര ആരംഭിയ്ക്കും. ആദ്യ രണ്ട് മത്സരങ്ങളും ധാക്കയിലും അവസാന മത്സരം ചറ്റോഗ്രാമില്‍ ജനുവരി 25നും നടക്കും. ഫെബ്രുവരി മൂന്നിനാണ് ടെസ്റ്റ് പരമ്പര ആരംഭിയ്ക്കുന്നത്. ആദ്യ മത്സരം ചറ്റോഗ്രാമിലും രണ്ടാം മത്സരം ധാക്കയില്‍ ഫെബ്രുവരി 11നും നടക്കും.