ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിയ്ക്ക് ശേഷം ടീമിൽ മാറ്റങ്ങളുമായി വിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള കനത്ത തോല്‍വിയ്ക്ക് ശേഷമാണ് വിന്‍ഡീസ് ഡാരെന്‍ ബ്രാവോയെയും ഷാനൺ ഗബ്രിയേലിനെയും മടക്കി വിളിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ കൺകഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട എന്‍ക്രുമ ബോണ്ണര്‍ രണ്ടാം ടെസ്റ്റിൽ കളിക്കുകയില്ല.

മധ്യനിരയിൽ പരിചയസമ്പത്തുള്ള താരത്തിന്റെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയാണ് ബ്രോവയെ തിരികെ വിളിച്ചതെന്നും പൂര്‍ണ്ണമായി ഫിറ്റായ ഷാനൺ ഗബ്രിയേൽ പേസ് ബൗളിംഗ് അറ്റാക്കിന് കരുത്ത് നല്‍കുമെന്നും ചീഫ് സെലക്ടര്‍ റോജര്‍ ഹാര്‍പ്പര്‍ വ്യക്തമാക്കി.

വിന്‍ഡീസ് : Kraigg Brathwaite (c), Jermaine Blackwood (vc), Darren Bravo, Roston Chase, Rahkeem Cornwall, Joshua Da Silva, Shannon Gabriel, Jason Holder, Shai Hope, Kyle Mayers, Kieran Powell, Kemar Roach, Jayden Seales