വിന്‍ഡീസ് 306 റണ്‍സിനു പുറത്ത്

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്സിനു അവസാനം. 306 റണ്‍സിനു ആതിഥേയര്‍ പുറത്താകുമ്പോള്‍ 119 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. തലേ ദിവസത്തെ സ്കോറായ 272/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു 34 റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു. ഡാരെന്‍ ബ്രാവോ തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 22 റണ്‍സ് നേടി പുറത്തായി. വിന്‍ഡീസ് ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടിയ ഏക താരം ഡാരെന്‍ ബ്രാവോ ആയിരുന്നു.

ഇംഗ്ലണ്ടിനായി മോയിന്‍ അലിയും സ്റ്റുവര്‍ട് ബ്രോഡും മൂന്ന് വീതം വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous articleഫുൾഹാമിന്റെ നില പരുങ്ങലിൽ, ലണ്ടൻ ഡെർബിയിൽ ക്രിസ്റ്റൽ പാലസ്
Next articleഇഞ്ചുറി ടൈമിൽ സൗത്താംപ്ടണെതിരെ സമനില പിടിച്ച് ബേൺലി