ഇഞ്ചുറി ടൈമിൽ സൗത്താംപ്ടണെതിരെ സമനില പിടിച്ച് ബേൺലി

- Advertisement -

ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റി ഗോളിൽ സ്വന്തം ഗ്രൗണ്ടിൽ സമനില പിടിച്ച് ബേൺലി. സൗത്താംപ്ടണെയാണ് ബേൺലി 1-1ന് സമനില പിടിച്ചത്. സമനിലയോടെ അവസാന 6 മത്സരങ്ങളിൽ ബേൺലി പരാജയമറിഞ്ഞിട്ടില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ 55ആം മിനുട്ടിൽ മികച്ചൊരു ലോങ്ങ് റേഞ്ചിലൂടെ റെഡ്മോണ്ട് ആണ് ഗോൾ നേടിയത്.  എന്നാൽ ലീഡ് നിലനിർത്താൻ സൗത്താംപ്ടണായില്ല. ഇഞ്ചുറി ടൈമിന്റെ നാലാമത്തെ മിനുട്ടിൽ സ്റ്റീഫൻസ് പന്ത് കൈകൊണ്ട് തൊട്ടതിനാണ് റഫറി ബേൺലിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി എടുത്ത ആഷ്‌ലി ബാൺസ് ബേൺലിക്ക് സമനില നേടി കൊടുക്കുകയായിരുന്നു. 67 മത്സരങ്ങൾക്ക് ശേഷം ബേൺലിക്ക് ലഭിച്ച ആദ്യ പെനാൽറ്റിയായിരുന്നു ഇത്.

Advertisement