വെസ്റ്റിൻഡീസിന് എതിരെ ഓസ്ട്രേലിയക്ക് 10 വിക്കറ്റ് വിജയം

Newsroom

Picsart 24 01 19 06 45 42 722
Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വെസ്യിൻഡീസിനെ തോൽപ്പിച്ചു. 10 വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ വെസ്ട്ടിൻഡീസിനെ 120 റൺസിൽ ഓളൗട്ട് ആക്കിയ ഓസ്ട്രേലിയക്ക് 26 റൺസ് മാത്രമെ ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. നാലാം ദിവസം ആദ്യ സെഷനിൽ തന്നെ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമാകാതെ ആ റണ്ണിലേക്ക് എത്തി.

P ഓസ്ട്രേലിയ 45 18 488

രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിൻഡീസിന്റെ 5 വിക്കറ്റ് വീഴ്ത്തിയ ഹേസില്വുഡ് ആണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയക്ക് ആയി ഈ ടെസ്റ്റിൽ ആകെ ഒമ്പതു വിക്കറ്റുകൾ അദ്ദേഹം നേടി. വെസ്റ്റിൻഡീസിനായി ബാറ്റു കൊണ്ട് കാര്യമായി ആരും രണ്ടാം ഇന്നിംഗ്സിലും സംഭാവന ചെയ്തില്ല. നേരത്തെ വെസ്റ്റിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 188 റണ്ണിന് ഓളൗട്ട് ആയിരുന്നു. ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 283 റൺസ് എടുത്ത് 95 റൺസിന്റെ ലീഡും നേടി.

ഓസ്ട്രേലിയക്ക് ആയി ഹേസില്വുഡ് നേടിയ 5 വിക്കറ്റിനൊപ്പം ലിയോണും സ്റ്റാർകും 2 വിക്കറ്റ് വീതം നേടി.