വിന്‍ഡീസ് 188 റൺസിന് ഓള്‍ഔട്ട്

Sports Correspondent

Picsart 24 01 17 10 50 33 292
Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ 188 റൺസിന് പുറത്തായി വെസ്റ്റിന്‍ഡീസ്. പാറ്റ് കമ്മിന്‍സും ജോഷ് ഹാസൽവുഡും 4 വിക്കറ്റുകള്‍ നേടിയപ്പോള്‍ 62.1 ഓവറിലാണ് വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത്. 50 റൺസ് നേടിയ കിര്‍ക് മക്കിന്‍സിയാണ് വിന്‍ഡീസ് നിരയിൽ ചെറുത്ത്നില്പുയര്‍ത്തിയത്.

Picsart 24 01 17 10 50 43 160

ആദ്യ സെഷനിൽ 3 വിക്കറ്റ് നഷ്ടമായ വെസ്റ്റിന്‍ഡീസിന് രണ്ടാം സെഷനിൽ ഏഴ് വിക്കറ്റാണ് നഷ്ടമായത്. ഷമാര്‍ ജോസഫ് അവസാന വിക്കറ്റിൽ പൊരുതി നിന്ന് നേടിയ 55 റൺസാണ് വെസ്റ്റിന്‍ഡീസിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.