ലിറ്റൺ ദാസിന് അര്‍ദ്ധ ശതകം, 234 റൺസ് നേടി ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസിന് മികച്ച തുടക്കം

Westindies

165/7 എന്ന നിലയിൽ നിന്ന് ലിറ്റൺ ദാസിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 234 റൺസിലേക്ക് എത്തി ബംഗ്ലാദേശ്. ഇന്നലെ സെയിന്റ് ലൂസിയ ടെസ്റ്റിന്റെ ഒന്നാം ദിവസം വെസ്റ്റിന്‍ഡീസ് 67/0 എന്ന മികച്ച നിലയിലാണ്.

ലിറ്റൺ ദാസ്(53), തമീം ഇക്ബാൽ(46) എന്നിവര്‍ക്കൊപ്പം നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(26), അനാമുള്‍ ഹക്ക്(23), ഷൊറിഫുള്‍ ഇസ്ലാം(26), എബോദത്ത് ഹൊസൈന്‍(21*) എന്നിവരാണ് ബംഗ്ലാദേശിനായി റൺസ് കണ്ടെത്തിയത്.

വെസ്റ്റിന്‍ഡീസിനായി ജെയ്ഡന്‍ സീൽസും അൽസാരി ജോസഫും മൂന്ന് വീതം വിക്കറ്റും ആന്‍ഡേഴ്സൺ ഫിലിപ്പ്, കൈൽ മയേഴ്സ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസിനായി ജോൺ കാംപെൽ 31 റൺസും ക്രെയിഗ് ബ്രാത്‍വൈറ്റ് 30 റൺസും നേടി ക്രീസിലുണ്ട്.