ഐവറിയൻ സ്‌ട്രൈക്കറെ ടീമിൽ എത്തിച്ച് ബ്രൈറ്റൺ

20220625 105900

ഡാനിഷ് ലീഗ് ടീം നോർഷെലാന്റ് താരം സൈമോൺ അഡിങ്രയെ ടീമിൽ എത്തിച്ച് ബ്രൈറ്റൺ. എട്ട് മില്യൺ യൂറോയുടെ കൈമാറ്റ തുകയിൽ ആണ് മുന്നേറ്റ താരം ബ്രൈറ്റണിലേക്ക് എത്തുന്നത്.

ഘാനയിലെ റൈറ്റ് റ്റു ഡ്രീം അക്കാദമിയിൽ നിന്നും 2020ലാണ് അഡിങ്ര നോർഷെലാന്റിൽ എത്തുന്നത്. രണ്ടു സീസണുകളിലായി ടീമിന് വേണ്ടി നാല്പത് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങി. ഇതുവരെ 12 ഗോളുകളും നേടാൻ ആയി.ഇരു വിങ്ങുകളിലും ഒരു പോലെ കളിക്കാൻ ആവുന്ന താരമാണ് അഡിങ്രയെന്ന് താരത്തെ ടീമിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ടീം ടെക്നിക്കൽ ഡയറക്ടർ ഡേവിഡ് വിയർ പറഞ്ഞു. ഇരുപത്കാരനുമായി നാല് വർഷത്തെ കരാറിൽ ആണ് ബ്രൈറ്റൺ എത്തിയിരിക്കുന്നത്.