രജത് പടിദാറിനും ശതകം, മധ്യ പ്രദേശിന്റെ ലീഡ് നൂറ് കടന്നു

Rajatpatidar

രഞ്ജി ട്രോഫി ഫൈനലില്‍ മികച്ച സ്കോറിലേക്ക് മധ്യ പ്രദേശ് നീങ്ങുന്നു. മത്സരത്തിന്റെ നാലാം ദിവസം ലഞ്ചിന്റെ സമയത്ത് 101 റൺസ് ലീഡുമായി മധ്യ പ്രദേശ് 475/6 എന്ന നിലയിലാണ്. 120 റൺസുമായി രജത് പടിദാറും 20 റൺസ് നേടി സാരാന്‍ഷ് ജെയിനും ആണ് ക്രീസിലുള്ളത്.

നേരത്തെ മുംബൈയുടെ ഇന്നിംഗ്സ് 374 റൺസിൽ അവസാനിച്ചിരുന്നു. യഷ് ദുബേ(133), ശുഭം ശര്‍മ്മ(116) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മധ്യ പ്രദേശ് ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. മുംബൈയ്ക്കായി മോഹിത് അവസ്തി, തുഷാര്‍ ദേശ്പാണ്ടേ, ഷംസ് മുലാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.