അണ്ടർ 19 ലോകകപ്പ്: വമ്പൻ ജയവുമായി വെസ്റ്റിൻഡീസ് ക്വാർട്ടറിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 ലോകകപ്പിൽ വമ്പൻ ജയവുമായി വെസ്റ്റിൻഡീസ് ക്വാർട്ടറിൽ. ഇന്ന് നടന്ന മത്സരത്തിൽ നൈജീരിയയെ 246 റൺസിന് തോൽപ്പിച്ചാണ് വെസ്റ്റിൻഡീസ് ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 303 റൺസാണ് നേടിയത്. തുടർന്ന് ബാറ്റ് ചെയ്ത നൈജീരിയ വെറും 57 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് വേണ്ടി 68 റൺസ് എടുത്ത മാത്യു പാട്രിക്കും 65 റൺസ് എടുത്ത കിമനി മെലിയസും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.  നൈജീരിയൻ ബൗളർമാർ 46 റൺസ് എക്സ്ട്രാ ആയി വിട്ടുകൊടുക്കുകയും ചെയ്തു.

തുടർന്ന് ബാറ്റ് ചെയ്ത നൈജീരിയൻ നിരയിൽ നാല് താരങ്ങളാണ് റൺസ് ഒന്നും എടുക്കാതെ പുറത്തുപോയത്.  17 റൺസ് എടുത്ത അബ്ദുൾറഹ്മാൻ ജിമോയാണ് നൈജീരിയയുടെ ടോപ് സ്‌കോറർ.  നൈജീരിയൻ നിരയിൽ രണ്ട് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. വെസ്റ്റിൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസ് 4 വിക്കറ്റും അഷ്‌മീദ് നെഡ് മൂന്ന് വിക്കറ്റും വീഴ്ത്തി