സെക്കൻഡ് ഡിവിഷൻ ജനുവരി 25 മുതൽ, ആദ്യ അങ്കത്തിൽ കേരള ബ്ലാസ്റ്റേഴ്സും എഫ് സി കേരളയും നേർക്കുനേർ

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗ് ജനുവരി 25ന് ആരംഭിക്കും. മറ്റന്നാൾ നടക്കുന്ന ആദ്യ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള രണ്ടു ക്ലബുകൾ പരസ്പരം ഏറ്റുമുട്ടും. തൃശ്ശൂരിലെ ക്ലബായ എഫ് സി കേരളയും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സും തമ്മിലാണ് ആദ്യ മത്സരം. ഇരുവരും ഗ്രൂപ്പ് സിയിലാണ്. അതേ ദിവസം തന്നെ ഗ്രൂപ്പ് സിയിൽ മുംബൈ സിറ്റിയും അറ എഫ് സിയും ഏറ്റു മുട്ടും.

അന്ന് തന്നെ ഗ്രൂപ്പ് ബിയിൽ ബവാനിപൂർ എഫ് സിയും മുഹമ്മദ് സ്പോർടിംഗും ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പ് എയിൽ എ ടി കെ റിസേർവ്സും ജംഷദ്പൂർ റിസേർവ്സും തമ്മിലാണ് പോരാട്ടം. കേരളത്തിൽ നിന്ന് ഇത്തവണ ഇറങ്ങുന്ന രണ്ട് ക്ലബുകളും ഗ്രൂപ്പ് സിയിൽ തന്നെയാണ്‌. മുംബൈ സിറ്റി റിസേവ്ർസ്, അറ എഫ് സി, എഫ് സി ഗോവ റിസേർവ്സ്, ബെംഗളൂരു എഫ് സി റിസേർവ്സ് എന്നീ ക്ലബുകളും ഗ്രൂപ്പ് സിയിൽ ഉണ്ട്.

ഐ എസ് എൽ റിസേർവ്സ് ടീം ഫൈനൽ റൗണ്ടിലേക്ക് കടക്കില്ല എന്നതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവസാനിക്കും. എഫ് സി കേരളയ്ക്ക് മാത്രമെ സെക്കൻഡ് ഡിവിഷൻ ഫൈനൽ റൗണ്ട് പ്രതീക്ഷ ഉണ്ടാവുകയുള്ളൂ. മൂന്ന് ഗ്രൂപ്പുകളിലായി 18 ടീമുകൾ ആകും ഇത്തവണ സെക്കൻഡ് ഡിവിഷനിൽ പങ്കെടുക്കുക.

Group A
ATK Reserves
Lonestar Kashmir
Jamshedpur FC Reserves
Punjab FC Reserves
Garhwal FC
Rajasthan FC

Group B
Bhawanipore FC
Hyderabad FC Reserves
Chennaiyin FC Reserves
Bengaluru FC Reserves
Mohammedan SC

Group C
ARA FC
FC Goa Reserves
Kerala Blasters FC Reserves
FC Bengaluru United
Mumbai City FC Reserves
FC Kerala

Advertisement