ബാബര്‍ അസം മികച്ച രീതിയിലാണ് പാക്കിസ്ഥാനെ ജമൈക്കയിൽ നയിച്ചത്

Pakistan

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. യുവ ക്യാപ്റ്റന്മാര്‍ക്ക് ഇത്തരം ടെസ്റ്റ് മത്സരങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും എന്നാൽ ബാബര്‍ മികച്ച രീതിയിലാണ് ക്യാപ്റ്റന്‍സി ദൗത്യം നടത്തിയതെന്നുമാണ് താന്‍ കരുതുന്നതെന്നും വഖാര്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാൽ അനുകൂല ഫലം നേടാനായില്ലെങ്കിലും ടീം മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും വഖാര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിന് ഇതിലും മികച്ച പരസ്യം സാധ്യമല്ലായിരുന്നുവെന്നും വഖാര്‍ കൂട്ടിചേര്‍ത്തു.

പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സമ്മര്‍ദ്ദ ഘട്ടത്തിൽ ക്യാച്ചുകള്‍ കളഞ്ഞത് ടീമിന് തിരിച്ചടിയായി എന്നും വഖാര്‍ വ്യക്തമാക്കി. 114/7 എന്ന നിലയിൽ വിന്‍ഡീസ് പ്രതിരോധത്തിലായ ഘട്ടത്തിന് ശേഷവും മൂന്ന് അവസരങ്ങള്‍ ടീമിന് ലഭിച്ചുവെന്നും അത് കൈവിട്ടത് തിരിച്ചടിയായി എന്നും വഖാര്‍ വ്യക്തമാക്കി.

Previous article“തന്റെ ഭാവിയെ കുറിച്ചുള്ള വാർത്തകൾ എല്ലാം അഭ്യൂഹം മാത്രം, റയലിലെ തന്റെ കഥ രചിച്ചു കഴിഞ്ഞു” – ക്രിസ്റ്റ്യാനോ
Next articleഎ എഫ് സി കപ്പിൽ ഇന്ന് മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും നേർക്കുനേർ