മോഹം തുറന്ന് പറഞ്ഞ് ആര്‍ച്ചി, അത് വിരാട് കോഹ്‍ലിയുടെ വിക്കറ്റ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഇടം പിടിച്ച ഏഴ് വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലര്‍ തന്റെ മോഹം തുറന്ന് പറഞ്ഞു. തന്റെ ലെഗ് സ്പിന്‍ ബൗളിംഗിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തണമെന്ന ചെറിയ മോഹമാണ് ഈ കുഞ്ഞു വയസ്സുകാരന്‍ പ്രകടിപ്പിച്ചത്. മെല്‍ബേണ്‍ ടെസ്റ്റില്‍ ടിം പെയിനുമായി ക്യാപ്റ്റന്‍സി പങ്കു വയ്ക്കുന്ന താരത്തിനു നഥാന്‍ ലയണ്‍ ആണ് ബാഗി ഗ്രീന്‍ ക്യാപ് നല്‍കിയത്. എംസിജി ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ അംഗമായി ആര്‍ച്ചിയെയും ക്രിക്കറ്റ് ഓസ്ട്രേലിയ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തന്റെ ചെറിയ വയസ്സില്‍ അനുഭവിച്ച ദുരിത ജീവിതത്തിനു ആശ്വാസമായി സ്പെഷ്യല്‍ അംഗമായാണ് ആര്‍ച്ചിയെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്.

നിരവധി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുഞ്ഞു താരം ഇന്ത്യയുടെ വിരാട് കോഹ്‍ലിയെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് വിശേഷിപ്പിച്ചത്.