കോഹ്‍ലിയ്ക്ക് വിശ്രമം, ഏഷ്യ കപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കും

ഏഷ്യ കപ്പില്‍ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കി ബിസിസിഐ. ഏഷ്യ കപ്പിനുള്ള ടീമിനെ വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ നയിക്കും. 16 അംഗ സ്ക്വാഡിനെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മനീഷ് പാണ്ഡേ, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ് എന്നിവര്‍ തിരികെ ടീമില്‍ മടങ്ങിയെത്തുമ്പോള്‍ കഴിഞ്ഞ പരമ്പരയില്‍ കളിച്ചവരില്‍ സുരേഷ് റെയ്‍ന, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ടീമിനു പുറത്ത് പോകുന്നു.

സ്ക്വാഡ്: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, മനീഷ് പാണ്ഡേ, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

Previous articleവീണ്ടും സ്വര്‍ണ്ണം, ബ്രിഡ്ജ് പുരുഷ വിഭാഗത്തില്‍(മെന്‍സ് പെയര്‍) ഇന്ത്യയ്ക്ക് സ്വര്‍ണ്ണം
Next articleഉസൈൻ ബോൾട്ടിന്റെ അരങ്ങേറ്റത്തിന് സമ്മിശ്ര പ്രതികരണം, താൻ മെസ്സിയല്ല എന്ന് ബോൾട്ട്