ഉസൈൻ ബോൾട്ടിന്റെ അരങ്ങേറ്റത്തിന് സമ്മിശ്ര പ്രതികരണം, താൻ മെസ്സിയല്ല എന്ന് ബോൾട്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ട് ഓസ്ട്രേലിയൻ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി ഇന്നലെ അരങ്ങേറി. കളിയുടെ 72ആം മിനുട്ടിലാണ് ബോൾട് കളത്തിൽ എത്തിയത്. ടീം അപ്പോൾ 6-0 എന്ന സ്കോറിന് ലീഡ് ചെയ്യുകയായിരുന്നു. ഫോർവേഡായി കളിച്ച ബോൾട്ട് തന്റെ ആദ്യ പ്രൊഫഷണൽ മത്സരമായതിന്റെ കുറവുകൾ കാണിച്ചു. എന്നാലും ചില മികച്ച നീക്കങ്ങളും ബോൾട്ടിന്റെ കാലിൽ നിന്ന് ഉണ്ടായി.

താൻ മെസ്സിയല്ല എന്നും മെസ്സിയേ പോലെ ടാലന്റഡ് അല്ലാ എന്നും ബോൾട്ട് മത്സരശേഷം ഓർമ്മിപ്പിച്ചു. കഠിനമായ പരിശ്രമം മാത്രമെ തന്നെ ഒരു നല്ല ഫുട്ബോളറാക്കൂ എന്നും അതിനായി പരിശ്രമിക്കുകയാണെന്നും ബോൾട് പറഞ്ഞു. തന്റെ പിഴവുകൾ പരിശീലകൻ കാണുമെന്നും അദ്ദേഹം തന്നെ നല്ല ഫുട്ബോളറാക്കാൻ സഹായിക്കുമെന്നും ബോൾട്ട് പറഞ്ഞു. ബോൾട്ട് ഇതുവരെ ക്ലബുമായി പ്രൊഫഷണൽ കരാർ ഒപ്പുവെച്ചിട്ടില്ല.