“വിരാട് കോഹ്‌ലിയുടെ അഭാവം നിർണായക ഘടകമാവുമെന്ന് ഉറപ്പില്ല”

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിട്ടുനിൽക്കുന്നത് നിർണായക ഘടകമാവുമെന്ന് ഉറപ്പില്ലെന്ന് ഓസ്‌ടേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. വിരാട് കോഹ്‌ലിയുടെ അഭാവം പരമ്പരയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെന്നും കമ്മിൻസ് പറഞ്ഞു.

ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ സേവനം ഇന്ത്യക്ക് നഷ്ടമാവുമെങ്കിലും ഇന്ത്യൻ ടീമിൽ മികച്ച വേറെ ബാറ്റ്സ്മാൻ ഉണ്ടെന്നും കമ്മിൻസ് പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിന് പുറത്ത് വിരാട് കോഹ്‌ലിയുടെ അഭാവം നികത്താൻ മികച്ച ബാറ്റ്സ്മാൻമാർ ഉണ്ടെന്നും ഈ അവസരം ഏതെങ്കിലും ഒരു താരത്തിന്റെ കരിയറിന്റെ തുടക്കമാവുമെന്നും കമ്മിൻസ് പറഞ്ഞു.

ഇന്ത്യയുമായുള്ള പരമ്പര വളരെ മികച്ചതാവുമെന്നും ഇരു ടീമുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മികച്ച ടീമുകൾ ആണെന്നും പരമ്പര വളരെ മികച്ചതാവുമെന്നും കമ്മിൻസ് പറഞ്ഞു. തന്റെ ഭാര്യയായ അനുഷ്ക ശർമയുടെ പ്രസവത്തിന് വേണ്ടി ഓസ്‌ട്രേലിക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിരാട് കോഹ്‌ലി വിട്ടുനിൽക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 17ന് അഡ്‌ലൈഡ് ഓവലിൽ വെച്ച് നടക്കും.