വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ്, ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

- Advertisement -

വിന്‍ഡീസിനെതിരെ നടക്കുന്ന ടി20, ടെസ്റ്റ് ടീമുകള്‍ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ടി20 ടീമിലേക്ക് ആദ്യമായി ഡേവണ്‍ കോണ്‍വോയ്, കൈല്‍ ജാമിസണ്‍ എന്നിവര്‍ക്ക് അവസരം നല്‍കുവാന്‍ ന്യൂസിലാണ്ട് തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ബിഗ് ബാഷ് കാരണം കോളിന്‍ മണ്‍റോയെ ടീമില്‍ നിന്ന് ഒഴിവാകുവാന്‍ അവസരം നല്‍കിയിട്ടുണ്ട്.

നവംബര്‍ 27, 29, 30 എന്നീ തീയ്യതികളിലാണ് ടി20 മത്സരങ്ങള്‍ അരങ്ങേറുക. അതേ സമയം ജാമിസണിന് ആദ്യ രണ്ട് ടി20യിലേക്കാണ് അവസരം. അതിന് ശേഷം താരം ടെസ്റ്റ് ടീമിനൊപ്പം ചേരും. നേരത്തെ ഏകദിന, ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടുള്ള താരത്തിന് ടി20യില്‍ ഇതാദ്യാവസരമാണ്. ട്രെന്റ് ബോള്‍ട്ട്, കെയിന്‍ വില്യംസണ്‍ എന്നിവര്‍ക്കും ന്യൂസിലാണ്ട് വിശ്രമം നല്‍കിയിട്ടുണ്ട്. ടിം സൗത്തിയാണ് ടി20യില്‍ ടീമിനെ നയിക്കുക.

ന്യൂസിലാണ്ട് ടി20 സ്ക്വാഡ്: Tim Southee (c), Hamish Bennett, Devon Conway, Lockie Ferguson, Martin Guptill, Kyle Jamieson, Daryl Mitchell, Jimmy Neesham, Glenn Phillips, Mitchell Santner, Ish Sodhi, Tim Seifert (wk), Ross Taylor

അതേ സമയം ടെസ്റ്റില്‍ കെയിന്‍ വില്യംസണ്‍ തന്നെ നായകനായി തുടരും. ഡിസംബര്‍ മൂന്നിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.

ടെസ്റ്റ് ടീം: Kane Williamson (c), Tom Blundell, Trent Boult, Colin de Grandhomme, Kyle Jamieson, Tom Latham, Henry Nicholls, Ajaz Patel, Tim Southee, Ross Taylor, Neil Wagner, BJ Watling (wk), Will Young

Advertisement