ഐ.സി.സി. റാങ്കിങ് പുറത്ത്, മുൻപിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ.സി.സി പുറത്തുവിട്ട ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനവും ഇന്ത്യൻ താരങ്ങളാണ്. ഒന്നാം സ്ഥാനത്ത് 895 റേറ്റിംഗുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 863 റേറ്റിംഗുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ്. ബാറ്റിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിൽ മറ്റു ഇന്ത്യൻ താരങ്ങൾ ആരുംതന്നെ ഇല്ല.

ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്. 797 റേറ്റിംഗോട് കൂടിയാണ് ബുംറ ഒന്നാം സ്ഥാനം നിലനിർത്തിയത്. നിലവിൽ പരിക്ക് മൂലം ബുംറ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. 740 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാൻഡ് ബൗളർ ട്രെന്റ് ബൗൾട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഓൾ റൗണ്ടർമാരുടെ പട്ടികയിൽ 10 സ്ഥാനത്തുള്ള ഹർദിക് പാണ്ട്യ മാത്രമാണ് ആദ്യ 10 സ്ഥാനങ്ങളിൽ ഇന്ത്യയുടെ സാന്നിദ്ധ്യം. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെൻ സ്റ്റോക്സ് ആണ് 319 റേറ്റിംഗ് പോയിന്റുമായി റാങ്കിങ്ങിൽ ഒന്നമത്.