“അഫ്ഗാനെ തോല്പ്പിക്കുക ഇന്ത്യക്ക് ഒട്ടും എളുപ്പമാകില്ല” – സ്റ്റിമാച്

2022 ഫിഫാ ലോകകപ്പിന്റെ യോഗ്യത റൗണ്ടിലെ ആദ്യ വിജയത്തിനായി ഇന്ത്യ കൂടുതൽ കാത്തിരിക്കേണ്ടി വന്നേക്കാം. അടുത്ത മത്സരത്തിൽ അഫ്ഗാനെ തോൽപ്പിക്കുക ഒട്ടും എളുപ്പമായിരിക്കില്ല എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച് പറഞ്ഞു. അഫ്ഗാന്റെ ഹോം ഗ്രൗണ്ടികെ സാഹചര്യങ്ങൾ ആകും ഇന്ത്യക്ക് തടസ്സമാവുക. അഫ്ഗാനിൽ വെച്ച് കളിക്കാൻ കഴിയാത്തതിനാൽ താജികിസ്താൻ ആകും മത്സരത്തിന് വേദിയാവുക.

എന്നാൽ കൊടും തണുപ്പ് ഉള്ള താജികിസ്ഥാനിലെ ദുശാമ്പയിൽ വെച്ചാണ് ഇന്ത്യ കളിക്കേണ്ടത്. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്ന് ഏറെ മാറ്റമുള്ളതിനാൽ കളിക്കുക പ്രയാസമാണെന്ന് സ്റ്റിമാച് പറഞ്ഞു. ഇതിനൊപ്പം ഒരു ആർട്ടിഫിഷ്യ ടർഫിൽ ആകും കളിക്കേണ്ടി വരേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ സന്ദർശക ടീമുകൾ കഷ്ടപ്പെടണം എന്ന ഉദ്ദേശത്തോടു കൂടി ഒരുക്കുന്നതാകാം എന്നും സ്റ്റിമാച് പറഞ്ഞു. അഫ്ഗാനെതിരെ ഒരു നല്ല വിജയം നേടാൻ ആയാൽ അത് ഇന്ത്യൻ താരങ്ങൾക്ക് ആത്മാവിശ്വാസം നൽകും എന്നും സ്റ്റിമാച് പറഞ്ഞു

Previous articleമികച്ച സ്വീഡിഷ് താരമായി വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക്
Next articleഐ.സി.സി. റാങ്കിങ് പുറത്ത്, മുൻപിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും