കോഹ്‌ലിക്ക് ഡബിൾ സെഞ്ചുറി, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

Photo: Twitter/@BCCI

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലിയുടെ ഡബ്ബിൾ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. കോഹ്‌ലിയുടെ ഡബിൾ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 483 റൺസ് എടുത്തിട്ടുണ്ട്. തന്റെ ടെസ്റ്റ് കരിയറിലെ ഏഴാമത്തെ ഡബിൾ സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. ഇതോടെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി നേടിയ താരമായി കോഹ്‌ലി മാറി.

ഡബിൾ സെഞ്ചുറിക്ക് പുറമെ ടെസ്റ്റിൽ 7000 റൺസ് എന്ന നേട്ടവും കോഹ്‌ലിയെ തേടിയെത്തി. 200 റൺസുമായി വിരാട് കൊഹ്‍ലിയും 29  റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ ഉള്ളത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 107 കൂട്ടിച്ചേർത്തിട്ടുണ്ട്.  രണ്ടാം ദിവസം രണ്ടാം സെഷനിൽ ഇന്ത്യക്ക് രഹാനെയുടെ വിക്കറ്റാണ് നഷ്ടമായത്. 59 റൺസ് എടുത്ത രഹാനെ മഹാരാജിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. നേരത്തെ ഇന്ത്യൻ ഓപണർ മായങ്ക് അഗർവാൾ സെഞ്ചുറി നേടിയിരുന്നു.