ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 500 റണ്‍സ് കടക്കുന്ന ടീമിനെ പ്രഖ്യാപിച്ച് കോഹ്‍ലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2019 ലോകകപ്പില്‍ ഏകദിനത്തില്‍ അഞ്ഞൂറ് റണ്‍സ് ആദ്യമായി കടക്കുന്നത് കാണാനാകുമെന്ന് പത്ത് ക്യാപ്റ്റന്മാരും സമ്മതിച്ചപ്പോള്‍ ഇംഗ്ലണ്ടാവും അത് മറികടക്കുകയെന്ന ആദ്യ ടീമെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. തന്റെ അഭിപ്രായത്തില്‍ 500 റണ്‍സ് മറികടക്കുക എന്നത് സാധ്യമാകണമെങ്കില്‍ അത് ഇംഗ്ലണ്ടിനെ ആശ്രയിച്ചിരിക്കുമെന്നാണ് കോഹ്‍ലി പറഞ്ഞത്. വേറെ ആരെക്കാളും ആ റെക്കോര്‍ഡ് നേടുവാന്‍ പ്രാപ്തരും ആഗ്രഹിക്കുന്നവരും ഇംഗ്ലണ്ടാണെന്ന് വിരാട് കോഹ്‍ലി പറഞ്ഞു.

ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടങ്ങളില്‍ വലിയ സ്കോറുകള്‍ അധികം പിറക്കില്ലെന്നും കോഹ്‍ലി പറഞ്ഞു. ലോകകപ്പില്‍ 370-380 റണ്‍സ് ചേസ് ചെയ്യുന്നത് പോലെ തന്നെ ശ്രമകരമാണ് 260-270 റണ്‍സ് നേടുകയെന്നതെന്നാണ് തന്റെ അഭിപ്രായമെന്നും വിരാട് കോഹ്‍ലി പറഞ്ഞു.