വിജയ് ഹസാരെ സെമി ലൈനപ്പ് അറിയാം

Devduttpadikkal2

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ മാര്‍ച്ച് 11ന് നടക്കും. ആദ്യ സെമിയില്‍ ഗുജറാത്തും ഉത്തര്‍ പ്രദേശും ഏറ്റുമുട്ടുമ്പോള്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ കര്‍ണ്ണാടകയും മുംബൈയും ഏറ്റുമുട്ടും. ആദ്യ സെമി അരുണ്‍ ജയ്‍റ്റിലി സ്റ്റേഡിയത്തിലും രണ്ടാം സെമി പാലം എ സ്റ്റേഡിയത്തിലും ആണ് അരങ്ങേറുക. ഇരു മത്സരങ്ങളും രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കും.

മാര്‍ച്ച് 14, ഞായറാഴ്ചാണ് ഫൈനല്‍ മത്സരം. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലിന്റെയും രവികുമാര്‍ സമര്‍ത്ഥിന്റെയും ബാറ്റിംഗ് മികവാണ് ടൂര്‍ണ്ണമെന്റില്‍ കര്‍ണ്ണാടകയ്ക്ക് തുണയായിട്ടുള്ളത്. കരുത്തരായ മുംബൈയും മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പൃഥ്വി ഷാ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അടിച്ച തകര്‍ത്ത് ടൂര്‍ണ്ണമെന്റില്‍ മുന്നേറുകയാണ്.

ഗൂജറാത്ത് 117 റണ്‍സിന്റെ വിജയം നേടിയാണ് സെമിയില്‍ കടന്നിരിക്കുന്നത്. ഉത്തര്‍ പ്രദേശ് ഡല്‍ഹിയ്ക്കെതിരെ മികച്ച വിജയവുമായാണ് സെമി ഫൈനലില്‍ എത്തിയത്.

Previous articleഎ ടി കെ മോഹൻ ബഗാന് എ എഫ് സി കപ്പ് യോഗ്യത
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും ലീഗ് കിരീടം നേടാൻ ആകും എന്ന് ഗ്വാർഡിയോള