എ ടി കെ മോഹൻ ബഗാന് എ എഫ് സി കപ്പ് യോഗ്യത

20210310 023656

ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി ഐ എസ് എൽ ഫൈനൽ ഉറപ്പിച്ചതോടെ മോഹൻ ബഗാൻ അടുത്ത സീസണായുള്ള എ എഫ് സി കപ്പ് യോഗ്യത ഉറപ്പിച്ചു. ഐ എസ് എൽ വിജയികൾക്ക് ആണ് എ എഫ് സി കപ്പ് യോഗ്യത ലഭിക്കേണ്ടത്‌. എന്നാൽ ഫൈനലിൽ പങ്കെടുക്കുന്ന മറ്റൊരു ടീമായ മുംബൈ സിറ്റി നേരത്തെ തന്നെ എ എഫ് സി ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എ എഫ് സി കപ്പ് യോഗ്യത മോഹൻ ബഗാന എത്തിയത്. കഴിഞ്ഞ സീസണിലും എ എഫ് സി കപ്പ് യോഗ്യത നേടിയിരുന്ന മോഹൻ ബഗാൻ അടുത്ത മാസം ആ എ എഫ് സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കാൻ നിൽക്കുകയാണ്.

Previous articleഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ശ്രദ്ധ കൊടുക്കേണ്ടത് അടിസ്ഥാന്‍ കാര്യങ്ങള്‍ക്ക് – ജൂലന്‍ ഗോസ്വാമി
Next articleവിജയ് ഹസാരെ സെമി ലൈനപ്പ് അറിയാം