ആന്ധ്രയ്ക്ക് 300 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഗുജറാത്ത്, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി പ്രിയാംഗ് പഞ്ചല്‍

ആന്ധ്രയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 299 റണ്‍സ് നേടി ഗുജറാത്ത്. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 134 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പ്രിയാംഗ് പഞ്ചല്‍ ആണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടിയാണ് താരം പുറത്തായത്.

രാഹുല്‍ വി ഷാ(28), ഹെത് പട്ടേല്‍(28), റിപല്‍ പട്ടേല്‍(35) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ആന്ധ്രയ്ക്ക് വേണ്ടി ഹരിശങ്കര്‍ റെഡ്ഢി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ശശികാന്ത്, ലളിത് മോഹന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Previous articleമാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാൻ ആകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ
Next articleലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് മുൻപ് 14 ദിവസം ഇന്ത്യൻ ടീം ക്വറന്റൈനിൽ ഇരിക്കും