ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് മുൻപ് 14 ദിവസം ഇന്ത്യൻ ടീം ക്വറന്റൈനിൽ ഇരിക്കും

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് മുൻപ് ഇംഗ്ലണ്ടിൽ ഇന്ത്യ 14 ദിവസം നിർബന്ധിത ക്വറന്റൈനിൽ ഇരിക്കും. ജൂൺ ആദ്യം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം 14 ദിവസത്തെ ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും മത്സരത്തിന് ഇറങ്ങുക. ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുൻപ് 14 ദിവസം ക്വറന്റൈനിൽ നിൽക്കണമെന്ന നിർദേശം ഇന്ത്യ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരം.

നേരത്തെ മത്സരം നടക്കുമെന്ന് കരുതപ്പെട്ടിരുന്ന ലോർഡ്‌സിൽ നിന്ന് മത്സരം സതാംപ്ടണിലേക്ക് മത്സരം മാറ്റാനുള്ള സാധ്യതയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സതാംപ്ടണിലെ ആഗസ് ബൗൾ ഗ്രൗണ്ടിനോട് അനുബന്ധിച്ച് ഹോട്ടൽ ഉള്ളത്കൊണ്ടാണ് മത്സരത്തിന്റെ വേദി മാറ്റാൻ ഐ.സി.സി ആലോചിക്കുന്നത്. ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ ചെയ്തതിന് സമാനമായ ക്വറന്റൈൻ ആവും ഇംഗ്ലണ്ടിലും ഉണ്ടാവുക.

ഓസ്‌ട്രേലിയൻ പര്യടനത്തിൽ ചെയ്തതുപോലെ ആദ്യ 3 മുതൽ 5 വരെ ദിവസങ്ങളിൽ കർശനമായ ഐസൊലേഷനും തുടർന്ന് ടീമിന് ക്വറന്റൈനിൽ നിന്ന് കൊണ്ട് പരിശീലനം നടത്താനുമുള്ള രീതിയിലാകും ക്വറന്റൈൻ. കൂടാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ശേഷം ടീം അംഗങ്ങൾ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായി ഇംഗ്ലണ്ടിൽ തന്നെ തങ്ങാനും ബി.സി.സി.ഐ താരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.