മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാൻ ആകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

Img 20210308 115049

ഇന്നലെ മാഞ്ചസ്റ്റർ ഡാർബിയിൽ വിജയിച്ചു എങ്കിലും മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് കിരീടം നേടാൻ ആകില്ല എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇന്നലെ യുണൈറ്റഡ് വിജയിച്ചു എങ്കിലും ഒന്നാം സ്ഥാനക്കാരായ സിറ്റിയുമായി ഇപ്പോഴും 11 പോയിന്റ് വ്യത്യാസം യുണൈറ്റഡിന് ഉണ്ട്. ഇനി ആകെ 10 മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കി. അതുകൊണ്ട് തന്നെ സിറ്റിയെ പിടിക്കുക നടക്കില്ല എന്ന് ഒലെ പറയുന്നു.

സിറ്റി ബഹുദൂരം മുന്നിലാണ് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് ചെയ്യാൻ കഴിയുക ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയാണ്. ഏറ്റവും മികച്ച പോയിന്റുമായി സീസൺ അവസാനിപ്പിക്കണം. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇത്തവണ ടേബിളിൽ ആ സ്ഥാനം മെച്ചപ്പെടുത്തണം എന്നും ഒലെ പറഞ്ഞു ‌

Previous articleപടിക്കലിനും സമര്‍ത്ഥിനും ശതകം, കേരളത്തിന് വമ്പന്‍ ലക്ഷ്യം നല്‍കി കര്‍ണ്ണാടക
Next articleആന്ധ്രയ്ക്ക് 300 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഗുജറാത്ത്, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി പ്രിയാംഗ് പഞ്ചല്‍