വിജയ് ഹസാരെയില്‍ റണ്‍സ് വാരിക്കൂട്ടി പൃഥ്വിയും പടിക്കലും

Prithvipadikkal

വിജയ് ഹസാരെ ട്രോഫിയില്‍ യഥേഷ്ടം റണ്‍സ് വാരിക്കൂട്ടിയ രണ്ട് താരങ്ങളാണ് കര്‍ണ്ണാടകയുടെ ദേവ്ദത്ത് പടിക്കലും മുംബൈയുടെ പൃഥ്വി ഷായും. ലിസ്റ്റ് – എ മത്സരങ്ങളില്‍ തുടര്‍ച്ചയായ അഞ്ചാം ശതകം ലക്ഷ്യമാക്കി ഇറങ്ങിയ പടിക്കല്‍ മുംബൈയ്ക്കെതിരെ സെമി ഫൈനലില്‍ 64 റണ്‍സ് നേടി പുറത്താക്കിയപ്പോള്‍ താരത്തിന്റെ ആ ലക്ഷ്യം സാധ്യമായില്ല.

മുംബൈയോട് പരാജയം ഏറ്റുവാങ്ങി ഫൈനല്‍ കാണാതെ കര്‍ണ്ണാടക മടങ്ങിയപ്പോള്‍ നാല് ശതകം അടക്കുമള്ള താരത്തിന്റെ മിന്നും പ്രകടനം 737 റണ്‍സില്‍ അവസാനിച്ചു.

Devduttpadikkal2

അതേ സമയം പൃഥ്വി ഷാ ആകട്ടെ ടൂര്‍ണ്ണമെന്റിലെ തന്റെ മിന്നും ഫോം തുടരുകയായിരുന്ന. അതിവേഗ സ്കോറിംഗിന് പേരുകേട്ട താരം ഇന്നലെ കര്‍ണ്ണാടകയ്ക്കെതിരെ 165 റണ്‍സ് നേടിയതോടെ ദേവ്ദത്ത് പടിക്കലിന്റെ നേട്ടത്തെ മറികടന്ന് 754 റണ്‍സിലേക്ക് എത്തിയിരുന്നു.

Photo: Twitter/@cricbuzz

ഇനി ഫൈനല്‍ മത്സരം കൂടി കളിക്കാനുണ്ടെന്നതിനാല്‍ തന്നെ പൃഥ്വി ഷായില്‍ നിന്ന് ഇനിയും റണ്‍ മഴ ഏവര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.

Previous articleദക്ഷിണാഫ്രിക്കന്‍ ന്യൂ ബോള്‍ ബൗളിംഗ് ലോകത്തിലെ മികച്ചത് – സ്മൃതി മന്ഥാന
Next articleജെമീമ റണ്ണൗട്ട് തന്റെ തെറ്റ് കാരണം