ജെമീമ റണ്ണൗട്ട് തന്റെ തെറ്റ് കാരണം

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിജയത്തില്‍ ഒരു വിക്കറ്റ് നഷ്ടമായ ശേഷം സ്മൃതി മന്ഥാനയും പൂനം റൗത്തും അര്‍ദ്ധ ശതകങ്ങള്‍ നേടി ടീമിനെ വിജയിക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് 9 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസ്സിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. താരം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

തന്റെ തെറ്റാണ് ജെമീമയുടെ റണ്ണൗട്ടിന് കാരണമായതെന്ന് ഇന്ത്യയുടെ ഓപ്പണിംഗ് താരം സ്മൃതി മന്ഥാന വ്യക്തമാക്കി. താന്‍ സാധാരണ ഇത്തരത്തിലുള്ള റിസ്കുള്ള റണ്‍ ഓടാറുള്ളതല്ലെന്നും തന്റെ തീരുമാനത്തിലെ പിഴവാണ് ജെമീമ റോഡ്രിഗസ്സിന്റെ പുറത്താകലിന് കാരണമെന്നും മന്ഥാന സൂചിപ്പിച്ചു.

ഷബ്നിം ഇസ്മൈല്‍ വളരെ വേഗത്തിലാണ് പന്തിനെ സമീപിച്ചതെന്നും സാധാരണ താന്‍ ഏത് ഫീല്‍ഡര്‍മാരെ ലക്ഷ്യമാക്കണമെന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ കണക്ക്കൂട്ടാറുണ്ടെങ്കിലും ഇത്തവണ അതില്‍ പിഴവ് സംഭവിച്ചുവെന്നും സ്മൃതി സമ്മതിച്ചു.

Previous articleവിജയ് ഹസാരെയില്‍ റണ്‍സ് വാരിക്കൂട്ടി പൃഥ്വിയും പടിക്കലും
Next articleജോഫ്ര ആര്‍ച്ചര്‍ ടി20 പരമ്പരയില്‍ കളിക്കുവാന്‍ ഫിറ്റ് – ഓയിന്‍ മോര്‍ഗന്‍