ദക്ഷിണാഫ്രിക്കന്‍ ന്യൂ ബോള്‍ ബൗളിംഗ് ലോകത്തിലെ മികച്ചത് – സ്മൃതി മന്ഥാന

Marizannekapp

ദക്ഷിണാഫ്രിക്കയുടെ ന്യൂ ബോള്‍ ബൗളിംഗ് സഖ്യമായ മരിസാനെ കാപ്പും ഷബ്നിം ഇസ്മൈലും ലോകത്തിലെ തന്നെ മുന്തിയ ബൗളിംഗ് കൂട്ടുകെട്ടാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. ഇരുവരും മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ അവര്‍ക്കെതിരെ ഗിയര്‍ ഷിഫ്റ്റ് ചെയ്യുവാന്‍ ഏറെ പ്രയാസകരമാണെന്ന് സ്മൃതി വ്യക്തമാക്കി.

ലോകത്തിലെ ഒന്നാം നിര പേസര്‍മാരാണ് ഇരുവരും എന്നും ഇരുവരും തങ്ങളുടെ ബൗളിംഗ് സമീപനത്തില്‍ ഏറെ വ്യത്യസ്തരാണെന്നും സ്മൃതി പറഞ്ഞു. ഇരുവരും എറിയുന്ന പന്തുകളുടെ ലൈനും ലെംഗ്ത്തും തന്നെ വ്യത്യസ്തമായതിനാല്‍ ഇരുവശത്ത് നിന്നും ഇവര്‍ പന്തെറിയുമ്പോള്‍ നടത്തേണ്ട അഡ്ജസ്റ്റ്മെന്റുകള്‍ ബാറ്റ്സ്മാന്മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് സ്മൃതി പറഞ്ഞു.

Shabnimismail

താന്‍ അവരെ ആറ് വര്‍ഷത്തോളമായി കളിക്കുന്നതിനാല്‍ അവരുടെ ശക്തി തനിക്ക് അറിയാമെന്നും അവരെന്താവും ലക്ഷ്യമാക്കുന്നതെന്ന് മനസ്സിലാക്കി എറിയുന്ന പന്തിനെ മാത്രം ശ്രദ്ധിച്ച് നേരിടുവാനാണ് ശ്രമിക്കാറെന്നും സ്മൃതി സൂചിപ്പിച്ചു. ഇത് മാത്രമാണ് തന്റെ അവര്‍ക്കെതിരെയുള്ള നയം എന്നും സ്മതി വ്യക്തമാക്കി.

Previous articleതിരിച്ചു വരവിലെ രണ്ടാം മത്സരത്തിൽ തോൽവി വഴങ്ങി ഫെഡറർ ദോഹ ഓപ്പണിൽ നിന്നു പുറത്ത്
Next articleവിജയ് ഹസാരെയില്‍ റണ്‍സ് വാരിക്കൂട്ടി പൃഥ്വിയും പടിക്കലും