പൊരുതി നേടിയ വിജയവുമായി ഹൈദ്രാബാദ്, ആന്ധ്രയെ പരാജയപ്പെടുത്തിയത് 14 റണ്‍സിനു

14 റണ്‍സിനു ആന്ധ്രയെ പരാജയപ്പെടുത്തി വിജയ് ഹസാരെ ട്രോഫിയുടെ സെമിയില്‍ കടന്ന് ഹൈദ്രാബാദ്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹൈദ്രാബാദ് ആദ്യം ബാറ്റ് ചെയ്ത് 281/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ആന്ധ്രയ്ക്ക് 267/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

96 റണ്‍സ് നേടിയ ബവാങ്ക സന്ദീപിന്റെ ഇന്നിംഗ്സിനെ ചുറ്റിപ്പറ്റിയാണ് ഹൈദ്രാബാദ് മുന്നോട്ട് നീങ്ങിയത്. തന്മയ് അഗര്‍വാല്‍(31), അമ്പാട്ടി റായിഡു(28), കൊല്ല സമുന്ത(27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ആന്ധ്രയ്ക്കായി ബണ്ടാരു അയ്യപ്പ, ഗിരിനാഥ് റെഡ്ഢി, യാര പ്രിത്വിരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യന്‍ ടെസ്റ്റ് താരം ഹനുമ വിഹാരി(95), റിക്കി ഭുയി(52) എന്നിവരുടെ പോരാട്ട വീര്യം അവസാനിച്ചപ്പോള്‍ ആന്ധ്രയുടെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു. ക്രീസില്‍ വിഹാരി നിന്നിരുന്നപ്പോള്‍ ജയ സാധ്യത ആന്ധ്ര മുന്നില്‍ കണ്ടിരുന്നുവെങ്കിലും മുഹമ്മദ് സിറാജ് ആന്ധ്രയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് ഹനുമ വിഹാരിയെ പുറത്താക്കി. ഭുയിയുടെ വിക്കറ്റും സിറാജ് നേരത്തെ വീഴ്ത്തിയിരുന്നു. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവി കിരണ്‍ രണ്ട് വിക്കറ്റുകള്‍ നേടി.

Previous articleധോണിയുടെ തീരുമാനം ശരി, ജാര്‍ഖണ്ഡ് സെമിയിലേക്ക്
Next articleബോൾട്ടിനെ സ്വന്തമാക്കാൻ വൻ കരാർ ഓഫർ ചെയ്ത് യൂറോപ്യൻ ക്ലബ്