ട്രാവിസ് ഹെഡിന് പകരം ഉസ്മാൻ ഖവാജ ഓസ്‌ട്രേലിയൻ ടീമിൽ

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ട്രാവിസ് ഹെഡിന് പകരം ഉസ്മാൻ ഖവാജ കളിക്കും. 2019 ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പരക്ക് ശേഷം ആദ്യമായാണ് ഉസ്മാൻ ഖവാജക്ക് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കുന്നത്. ആഷസ് പരമ്പര 3-0ന് സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ടീമിൽ ആകെ ഒരു മാറ്റം മാത്രമാണ് ഉള്ളത്.

ട്രാവിസ് ഹെഡ് കൊറോണ പോസിറ്റീവ് ആയതിനെ തുടർന്നാണ് ഖവാജക്ക് ഓസ്‌ട്രേലിയൻ ടീമിൽ ഇടം ലഭിച്ചത്. നിലവിൽ ട്രാവിസ് ഹെഡ് വിക്ടോറിയൻ സർക്കാരിന്റെ നിയമപ്രകാരം ഐസൊലേഷനിൽ തുടരുകയാണ്. നാളെയാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ആഷസ് ടെസ്റ്റ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് നാളത്തെ മത്സരം നടക്കുക.

Australia: Pat Cummins (c), Scott Boland, Alex Carey (wk), Cameron Green, Marcus Harris, Usman Khawaja, Marnus Labuschagne, Nathan Lyon, Steve Smith, Mitchell Starc, David Warner