അവസാന പ്രതീക്ഷ റോസ് ടെയിലറിൽ, ന്യൂസിലാണ്ട് പരുങ്ങലില്‍

Ebadothossain

ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ന്യൂസിലാണ്ട്. 130 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ഒരു ഘട്ടത്തിൽ 136/2 എന്ന നിലയിലായിരുന്ന ന്യൂസിലാണ്ടിന് ഒരു റൺസ് പോലും നേടാനാകാതെ 3 വിക്കറ്റുകളാണ് നഷ്ടമായത്.

എബാദോത് ഹൊസൈന്‍ ആണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ച പ്രഹരങ്ങള്‍ ഏല്പിച്ചത്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 147/5 എന്ന നിലയിലാണ്. വെറും 17 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. ഒരു ഘട്ടത്തിൽ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളിൽ നിന്നാണ് ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം.

37 റൺസ് നേടിയ റോസ് ടെയിലറും 6 റൺസുമായി രചിന്‍ രവീന്ദ്രയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 69 റൺസ് നേടിയ വിൽ യംഗ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിനായി എബോദത് ഹൊസൈന്‍ നാല് വിക്കറ്റും ടാസ്കിന്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

Previous articleട്രാവിസ് ഹെഡിന് പകരം ഉസ്മാൻ ഖവാജ ഓസ്‌ട്രേലിയൻ ടീമിൽ
Next articleഹീറ്റ് ക്യാമ്പിൽ കൊറോണ, മത്സര ക്രമത്തിൽ അവസാന നിമിഷ മാറ്റവുമായി ബിഗ് ബാഷ്