മൂന്നാം ടി20യിൽ ഉമ്രാൻ മാലിക്കിനെ കളിപ്പിക്കണമെന്ന് സഹീർ ഖാൻ

Umranmalik

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടി20 മത്സരങ്ങളും ഇന്ത്യ പരാജയപെട്ടതിന് പിന്നാലെയാണ് സഹീർ ഖാൻ ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഉമ്രാൻ മാലിക്കിന്റെ വേഗത മൂന്നാം ടി20യിൽ ഗുണം ചെയ്യുമെന്നും ഐ.പി.എല്ലിൽ താരത്തിന്റെ പ്രകടനം എല്ലാവരും കണ്ടെതാണെന്നും സഹീർ ഖാൻ പറഞ്ഞു.

ഐ.പി.എല്ലിൽ ഒരു തവണ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ ഉമ്രാൻ മാലിക്ക് പുറത്താക്കിയ കാര്യം സഹീർ ഖാൻ ഓർമിപ്പിക്കുകയും ചെയ്തു. ഈ സീസണിലെ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ഉമ്രാൻ മാലിക്കിന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ രണ്ട് ടി20യിലും താരത്തിന് ടീമിൽ ഇടം നേടാനായിരുന്നില്ല.