വരേല ഇനി ശ്രീനിധി എഫ് സിക്ക് ഒപ്പം ഇല്ല

Img 20220613 125247

ശ്രീനിധി ഡെക്കാൻ പരിശീലകൻ സാന്റിയാഗോ വരേല പരിശീലക സ്ഥാനം ഒഴിഞ്ഞു. വരേല ക്ലബ് വിട്ടതായി ശ്രീനിധി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ശ്രീനിധിയെ ഐ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കാൻ വരേലക്ക് ആയിരുന്നു. ആദ്യ സീസണിൽ തന്നെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സഹായിച്ച പരിശീലകനെ നഷ്ടമാകുന്നത് ശ്രീനിധിക്ക് വലിയ നഷ്ടമാകും.

ചർച്ചിൽ ബ്രദേഴ്സിനെ പരിശീലിപ്പിച്ചതിനു പിന്നാലെ ആയിരുന്നു വരേല ശ്രീനിധിയിലേൽക് എത്തിയത്. നേരത്തെ ഗോകുലത്തെ രണ്ട് തവണ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് വരേല. 2017-18 സീസണിൽ ആദ്യമായി കേരളത്തിൽ എത്തിയപ്പോൾ ഗോകുലത്തെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിനായിരുന്നു. പിന്നീട് വമ്മപ്പോൾ ഗോകുലത്തിന് ചരിത്ര പ്രാധാന്യമുള്ള ഡ്യൂറണ്ട് കപ്പ് നേടിക്കൊടുക്കാനും വരേലക്ക് ആയിരുന്നു.