മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മേസൺ ഗ്രീൻവുഡിനു മേലുള്ള കേസ് അവസാനിപ്പിച്ചേക്കും, താരം യുണൈറ്റഡ് സ്ക്വാഡിൽ തിരികെയെത്താൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡിനെ നിരപരാധി ആയി പ്രഖ്യാപിക്കാൻ സാധ്യത എന്ന അഭ്യൂഹങ്ങളാണ് ഇംഗ്ലണ്ടിൽ നിന്ന് വരുന്നത്. താരത്തിന്റെ പേരിലുള്ള ലൈഗികാതിക്രമ കേസ് അവസാനിപ്പിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

തന്റെ മുൻ കാമുകിയെ ബലാത്സംഗം ചെയ്തതായും അവർക്ക് എതിരെ അതിക്രമം നടത്തിയതും അടക്കം ഗുരുതര ആരോപണങ്ങൾ നേരിട്ട ഗ്രീൻവുഡ് ഇതുവരെ ജാമ്യത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ഗ്രീൻവുഡ് അതുകൊണ്ട് തന്നെ നീണ്ട കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ നിന്നും പുറത്തായിരുന്നു. കേസ് അവസാനിപ്പിക്കുക ആണെങ്കിൽ ഗ്രീൻവുഡ് തിരികെ യുണൈറ്റഡ് സ്ക്വാഡിൽ എത്താൻ സാധ്യതയുണ്ട്.
20220613 132437
എന്നാൽ ഗ്രീൻവുഡിനെ ഇനി തിരികെ സ്ക്വാഡിൽ എടുക്കരുത് എന്നും താരത്തെ ക്ലബ് റിലീസ് ചെയ്യണം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ ഒരു വിഭാഗം പറയുന്നു. എന്തായാലും ഗ്രീൻവുഡിനെ തിരികെ ടീമിൽ എടുത്താൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വലിയ വിമർശനങ്ങൾ തന്നെ നേരിടേണ്ടി വരും.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന മികച്ച ടാലന്റുകളിൽ ഒന്നായിരിന്നു ഗ്രീൻവുഡ്. ആരാധകർക്ക് പ്രിയങ്കരനുമായിരുന്നു. എന്നാൽ താരം മുൻ കാമുകിയെ ലൈഗികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന പരാതി വന്നതും വീഡിയോകൾ അടക്കമുള്ള തെളിവുകൾ കാമുകി പുറത്ത് വിട്ടതും താരത്തെ പ്രതികൂട്ടിലാക്കി. കാമുകിയുടെ വെളിപ്പെടുത്തലുകൾ ഏവരെയും ഞെട്ടിക്കുന്നതും ഭീകരവും ആയിരുന്നു.

താരത്തിനെതിരെ വലിയ നിയമ നടപടികൾ വരും എന്നാണ് കരുതിയത് എങ്കിലും ഇപ്പോൾ കേസ് അവസാനിക്കുകയാണ് എന്ന വാർത്തകളാണ് വരുന്നത്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രീൻവുഡ് ക്ലബിനൊപ്പം കളിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യില്ല എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ ക്ലബ് ‌നേരത്തെ പറഞ്ഞിരുന്നു. നൈക് താരവുമായുള്ള കരാർ റദ്ദാക്കുകയും ചെയ്തിരുന്നു.