CricketFeatured

ഇന്ത്യൻ ടീമിൽ മാറ്റം സംഭവിക്കണം എന്ന് രോഹിത് ശർമ്മ‌

അധികം വൈകാതെ ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റം സംഭവിക്കുമെന്നും സംഭവിക്കണം എന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ‌. ഈ മാറ്റത്തിൽ സീനിയർ താരങ്ങളുടെ പങ്ക് പ്രധാനമാണ് എന്നും ക്യാപ്റ്റൻ പറഞ്ഞു.

രോഹിത്

“ഇന്നോ നാളെയോ ഒരു മാറ്റം ഇന്ത്യ ടീമിന് സംഭവിക്കണം, പുതുതായി വരുന്ന ഞങ്ങളുടെ താരങ്ങൾ നന്നായി കളിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവർക്ക് റോൾ വ്യക്തത നൽകേണ്ടതിനാൽ ഞങ്ങളുടെ പങ്ക് പ്രധാനമാണ്. ടീമിനായി എങ്ങനെ തയ്യാറെടുക്കണം എന്നതും എങ്ങനെ പ്രകടനം നടത്തണം എന്നതും അവരുടെ തീരുമാനമാണ്.” രോഹിത് പറയുന്നു.

“ഞങ്ങൾ പുതിയ താരങ്ങളെ ആണ് ആശ്രയിക്കുന്നു, വ്യക്തമായും അവരാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി, അവർ ഇന്ത്യൻ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകും,” രോഹിത് പറഞ്ഞു.