പൈതണ്‍സിന് അഞ്ച് വിക്കറ്റ് വിജയം

- Advertisement -

ടിപിഎല്‍ 2020ലെ ആദ്യ റൗണ്ട് മത്സരത്തില്‍ അഞ്ച് വിക്കറ്റ് വിജയവുമായി പൈതണ്‍സ്. ഇന്ന നടന്ന മത്സരത്തില്‍ സെക്കാറ്റോ സ്ട്രൈക്കേഴ്സിനെയാണ് പൈത്തണ്‍സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 55/8 എന്ന സ്കോര്‍ നേടിയപ്പോള്‍ പൈത്തണ്‍സ് 6.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടി ലക്ഷ്യം സ്വന്തമാക്കി.

13 പന്തില്‍ 23 റണ്‍സ് നേടിയ ജയപാലും 10 റണ്‍സ് നേടിയ വിഷ്ണുവുമാണ് പൈത്തണ്‍സിന്റെ പ്രധാന സ്കോറര്‍മാര്‍. മുഹമ്മദ് സിയാദ് സ്ട്രൈക്കേഴ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിന്റെ രണ്ട് വീതം വിക്കറ്റാണ് ജയപാല്‍, അഭിഷേക്, സുനില്‍ എന്നിവര്‍ വീഴ്ത്തിയത്. സ്ട്രൈക്കേഴ്സ് നിരയില്‍ ശ്രീജിത്ത് 20 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

Advertisement