ഒരു ട്വി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ്, റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ

- Advertisement -

കെ എൽ രാഹുൽ ന്യൂസിലൻഡിലെ തന്റെ ഗംഭീര ഫോം ഇന്നും തുടർന്നു. ഇന്ന് നടന്ന അഞ്ചാം ട്വി20 മത്സരത്തിൽ 45 റൺസാണ് ഇന്ത്യൻ ഓപണർ എടുത്തത്‌. ഈ 45 റൺസോടെ ഒരു രാജ്യത്തിനെതിരായ ട്വി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ഇന്ത്യൻ താരമായി കെ എൽ രാഹുൽ മാറി. രാഹുലിന് ഇന്നത്തെ ഇഞ്ഞ്ങ്സോടെ ഈ ട്വി20 പരമ്പരയിൽ 224 റൺസ് ആയി.

2016ൽ ഓസ്ട്രേലിയക്ക് എതിരെ കോഹ്ലി നേടി 199 റൺസിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥ ആയത്. കോഹ്ലിയുടെ അന്നത്തെ 199 റൺസ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആയിരുന്നു. ന്യൂസിലൻഡിനെതിരെ 56, 57, 27, 39, 45 എന്നിങ്ങനെ ആയിരുന്നു രാഹുലിന്റെ സ്കോറുകൾ.

Most runs in a bilateral series for India (T20I):

224 KL Rahul v NZ 2020 (5 match)
199 Virat Kohli v AUS 2016 (3 match)
183 Virat Kohli v WI 2019 (3 match)
164 KL Rahul v WI 2019 (3 match)

Advertisement