രോഹിത് ശർമ്മക്ക് പരിക്ക്, ക്യാപ്റ്റനായി കെ.എൽ രാഹുൽ

- Advertisement -

ന്യൂസിലാൻഡിനെതിരായ അവസാന ടി20 മത്സരത്തിനിടെ രോഹിത് ശർമ്മക്ക് പരിക്ക്. ഇന്നത്തെ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചത് രോഹിത് ശർമ്മയായിരുന്നു. മത്സരത്തിനിടെ റൺ എടുക്കാനുള്ള ഓട്ടത്തിനിടയിൽ രോഹിത് ശർമ്മയുടെ ഇടത് കാൽ തിരിഞ്ഞു പോവുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിൽ ചികിത്സക്ക് ശേഷം രോഹിത് ശർമ്മ ബാറ്റ് ചെയ്‌തെങ്കിലും മൂന്ന് പന്തുകൾക്ക് ശേഷം താരം റിട്ടയേർഡ് ഹർട്ട് ചെയ്തു കളം വിടുകയായിരുന്നു.

41 പന്തിൽ 60 റൺസ് എടുത്ത് മികച്ച ഫോമിൽ നിൽക്കെയാണ് രോഹിത് ശർമ്മക്ക് പരിക്കേറ്റത്. തുടർന്ന് ഇന്ത്യ ബൗൾ ചെയ്യാൻ ഇറങ്ങിയപ്പോൾ രോഹിത് ശർമ്മ ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. രോഹിത് ശർമ്മയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ ആണ് ഇന്ത്യൻ ടീമിനെ തുടർന്ന് നയിച്ചത്. ന്യൂസിലാൻഡിനെതിരായ നിർണ്ണായക ടെസ്റ്റ് പരമ്പര അടുത്തിരിക്കെ രോഹിത് ശർമ്മക്കേറ്റ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാണ്.

Advertisement