എട്ടോവറില്‍ 105 റണ്‍സ് നേടി മുത്തൂറ്റ് ടെക് & ഫിന്‍കോര്‍പ്, ഇനാപ് റെഡ് ബുള്‍സിനെ തകര്‍ത്തത് 77 റണ്‍സിന്

- Advertisement -

ഇനാപ് റെഡ് ബുള്‍സിനെതിരെ വലിയ വിജയം നേടി മുത്തൂറ്റ് ടെക് & ഫിന്‍കോര്‍പ്. ഇന്ന് നടന്ന ടിപിഎല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് 8 ഓവറില്‍ 105/2 എന്ന സ്കോര്‍ നേടുകയായിരുന്നു. 13 പന്തില്‍ 29 റണ്‍സ് നേടിയ ബാനര്‍ജ്ജി രാജനും 14 പന്തില്‍ 37 റണ്‍സ് നേടിയ ജയറാമും പുറത്തായപ്പോള്‍ അനീഷ്(19*), ബിജിത്ത് കുമാര്‍(12*) എന്നിവരും തിളങ്ങി. ഇന്നിംഗ്സില്‍ 9 സിക്സുകളാണ് മുത്തൂറ്റ് നേടിയത്. ഇനാപ്പിനായി ഷെയ്ഖ് അബ്ദുള്ള രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇനാപിന് 8 ഓവറില്‍ നിന്ന് 28 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. 77 റണ്‍സിന്റെ വലിയ വിജയം ആണ് മുത്തൂറ്റ് ഇന്ന്  സ്വന്തമാക്കിയത്. മുത്തൂറ്റിനായി ദരേന രവി തേജ, ജയറാം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement