ഇഷാന്തിന് രണ്ടാം ടെസ്റ്റ് നഷ്ടമാകും

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇഷാന്ത് പങ്കെടുക്കില്ല. താരത്തിന്റെ കണങ്കാലിലുള്ള പരിക്ക് ഭേദമാകാത്തതാണ് കാരണം. രണ്ടാം ടെസ്റ്റില്‍ ഇഷാന്തിന് പകരം ഉമേഷ് യാദവിനെ ഇന്ത്യ ഉള്‍പ്പെടുത്തുവാനാണ് സാധ്യത. ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മികച്ച ബൗളിംഗ് പ്രകടനം നടത്തിയ താരമാണ് ഇഷാന്ത് ശര്‍മ്മ.

താരം കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തില്‍ അധികം താരം പങ്കെടുത്തിരുന്നില്ല. ടീം മാനേജ്മെന്റിനോട് താരം തന്നെ കാലിലെ വേദനയെക്കുറിച്ച് അറിയിക്കുകയായിരുന്നു. വെല്ലിംഗ്ടണില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കായി 5 വിക്കറ്റാണ് ഇഷാന്ത് നേടിയത്.

Advertisement