ഈ തോൽവിയെക്കുറിച്ച് ചിന്തിക്കാതെ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തണം – ജോസ് ബട്‍ലര്‍

വളരെ പ്രയാസമേറിയ തോൽവിയായിരുന്നു ഇംഗ്ലണ്ടിന്റേതെന്നും എന്നാൽ ഇത് മറന്ന് തിരിച്ചുവരവ് വേഗം നടത്തേണ്ടതുണ്ടെന്നും പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‍ലര്‍. ഇന്നലെ ഇന്ത്യയ്ക്കെതിരെയുള്ള കനത്ത പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു താരം.

ഇന്ത്യ സാഹചര്യങ്ങള്‍ മികച്ച രീതിയിൽ ഉപയോഗിച്ചുവെന്നും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ നേടി ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ബട്‍ലര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഏതാനും താരങ്ങള്‍ ടീമിലുണ്ടെന്നും എന്നാൽ അവരെല്ലാം വേഗത്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി എന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി.