സ്വിംഗും സീം മൂവ്മെന്റുമുള്ളപ്പോള്‍ പന്തെറിയുവാന്‍ ഏറെ ആവേശം – ജസ്പ്രീത് ബുംറ

Jaspritbumrah

സ്വിംഗും സീം മൂവ്മെന്റുമുള്ള പിച്ചുകളിൽ പന്തെറിയുവാനാകുന്നു എന്നത് ഏറെ ആവേശകരമായ കാര്യമാണെന്ന് പറഞ്ഞ് ജസ്പ്രീത് ബുംറ. പൊതുവേ വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ലഭിയ്ക്കുന്ന പിച്ചുകളിൽ പ്രതിരോധത്തിലൂന്നിയാകും ബൗളര്‍മാര്‍ പന്തെറിയേണ്ടതെന്ന് ബുംറ വ്യക്തമാക്കി.

ആദ്യ പന്തെറിഞ്ഞപ്പോള്‍ തന്നെ സ്വിംഗ് കണ്ടെത്തിയെന്നും ഷമി ആദ്യ ഓവര്‍ എറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ തമ്മിൽ എങ്ങനെ പന്തെറിയണമെന്ന് ചര്‍ച്ച ചെയ്തിരുന്നുവെന്നും ബുംറ വ്യക്തമാക്കി. ഷമിയും വിക്കറ്റുള്‍ യഥേഷ്ടം നേടുന്നുവെന്നത് സന്തോഷം നൽകുന്നുവെന്നും ബുംറ സൂചിപ്പിച്ചു.

ഇന്നലെ 19 റൺസിന് ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുമ്പോളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.