സൂര്യകുമാർ ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെട്ടത് ഭാഗ്യം കൊണ്ട്, വേറെ നല്ല കളിക്കാരെ എടുക്കാമായിരുന്നു എന്ന് ടോം മൂഡി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യാ കപ്പ് 2023 ടീമിൽ ഇടം നേടിയ സൂര്യകുമാർ യാദവ് ഭാഗ്യവാൻ ആണ് എന്ന് ടോം മൂഡി. ഇന്ത്യൻ ടീം മാനേജ്‌മെന്റിന് മികച്ച വേറെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാമായിരുന്നു എന്ന് മൂഡി പറഞ്ഞു. ഏകദിന ഫോർമാറ്റിൽ സൂര്യകുമാർ ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ വിശ്വസിക്കാം ഇന്ത്യ തീരുമാനിക്കുകയായിരുന്നു. 26 ഏകദിന മത്സരങ്ങളിൽ 24 ഇന്നിംഗ്‌സുകളിൽ നിന്ന് 511 റൺസ് മാത്രമാണ് സൂര്യ നേടിയത്. 2023-ൽ 10 ഏകദിനങ്ങൾ കളിച്ച അദ്ദേഹത്തിന്റെ ശരാശരി 14 റൺസ് മാത്രമാണ്.

Suryakumaryadavsky

“ടീമിൽ എത്തിയത് ഭാഗ്യമായി ഞാൻ കരുതുന്ന കളിക്കാരൻ സൂര്യകുമാർ യാദവാണ്. നമ്മൾ എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരനാണ് അദ്ദേഹം എന്ന് എനിക്കറിയാം, പക്ഷേ 50 ഓവർ മത്സരത്തിൽ അദ്ദേഹം ഇതുവരെ മികവ് തെളിയിച്ചിട്ടില്ല. അവൻ 20-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.” മൂഡി ഓർമ്മിപ്പിച്ചു

“ഇതിലും നല്ല ഓപ്ഷനുകൾ ഇന്ത്യക്ക് ഉണ്ട്. ജയ്‌സ്വാളിനെപ്പോലെ ഒരു പ്രായം കുറഞ്ഞ കളിക്കാരനെ ടീമിൽ എടുക്കാമായിരുന്നു. അല്ലെങ്കിൽ ആ സ്ഥാനത്ത് ഒരു റിസ്റ്റ് സ്പിന്നറെ കളിപ്പിക്കൂ.” മൂഡി പറഞ്ഞു.