നാലായിരം ടെസ്റ്റ് റൺസ് പൂര്‍ത്തിയാക്കി ടോം ലാഥം

Tomlatham

ന്യൂസിലാണ്ടിന് വേണ്ടി നാലായിരം ടെസ്റ്റ് റൺസ് നേടി ടോം ലാഥം. ഇന്ന് എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് ടോം ലാഥം ഈ നേട്ടം പൂര്‍ത്തിയാക്കിയത്. 38 റൺസെന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ടോം ലാഥം 23 റൺസ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി.

കെയിന്‍ വില്യംസണിന്റെ അഭാവത്തിൽ ടീമിനെ നയിച്ചതും ലാഥം ആയിരുന്നു. ആദ്യ ഇന്നിംഗ്സിൽ താരത്തിന് 6 റൺസ് മാത്രമാണ് നേടാനായത്. 40ന് മുകളിൽ ശരാശരിയോടെയാണ് താരം ഈ നാലായിരം റൺസ് തികച്ചത്.

Previous articleകെയ്ൻ എന്ത് തീരുമാനം എടുത്താലും ടീമിന് വേണ്ടത് താൻ ചെയ്യും എന്ന് ലെവി
Next articleരണ്ട് സെർബിയൻ താരങ്ങൾ മൊഹമ്മദൻസിൽ