രണ്ട് സെർബിയൻ താരങ്ങൾ മൊഹമ്മദൻസിൽ

Picsart 06 13 04.40.04

പുതിയ സീസണ് മുന്നോടിയായി മൊഹമ്മദൻസ് രണ്ട് വലിയ ട്രാൻസ്ഫറുകൾ നടത്തി. രണ്ട് സെർബിയൻ താരങ്ങൾ ആണ് മൊഹമ്മദൻസിൽ എത്തിയിരിക്കുന്നത്. സെർബിയൻ ഫോർവേഡ് സ്റ്റെഫൻ ഇലിചും മധ്യനിര താരം നികോള സ്റ്റൊഹാനോവിചും ആണ് മൊഹമ്മദൻസിൽ കരാർ ഒപ്പുവെച്ചത്. 26കാരനായ ഇലിച് 2015ൽ അണ്ടർ 20 ലോകകപ്പ് കിരീടം നേടിയ സെർബിയൻ ടീമിന്റെ ഭാഗമായിരുന്നു. പാർതിസൻ ബെൽഗ്രേഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഇലിച്. സെർബിയയുടെ അണ്ടർ 18, അണ്ടർ 19 ടീമുകളുടെയും ഭാഗമായിട്ടുണ്ട്.

സ്റ്റൊഹാനോവിചും പാർതിസൻ ബെൽഗ്രേറിലൂടെ വളർന്ന താരമാണ്. 2014-15 സീസണിൽ ഗ്രീസ് ലീഗിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് സ്റ്റൊഹാനോവിച്. സെർബിയയുടെ അണ്ടർ 15, അണ്ടർ 16, അണ്ടർ 18 ടീമുകളുടെ ഭാഗമായി കളിച്ചിട്ടുള്ള താരമാണ് സ്റ്റൊഹനോവിച്.

Previous articleനാലായിരം ടെസ്റ്റ് റൺസ് പൂര്‍ത്തിയാക്കി ടോം ലാഥം
Next articleരാഹുലിന്റെ സഹ പരശീലകരായി ടി ദിലീപും പരസ് മാംബ്രേയും ലങ്കയിലേക്ക്