കെയ്ൻ എന്ത് തീരുമാനം എടുത്താലും ടീമിന് വേണ്ടത് താൻ ചെയ്യും എന്ന് ലെവി

Img 20210613 155330

കെയ്ൻ സ്പർസ് വിടും എന്ന അഭ്യൂഹങ്ങൾ ടീമിനെ ബാധിക്കില്ല എന്ന് സ്പർസ് ഉടമ ലെവി. “താൻ ഒരിക്കലും ഒരു പ്രത്യേക കളിക്കാരനെക്കുറിച്ചും പരസ്യമായി സംസാരിക്കാൻ പോകുന്നില്ല, കിരീടം നേടാത്തതിൽ ഇള്ള കെയ്നിന്റെ നിരാശ അദ്ദേഹത്തിനു മാതല്ല തനിക്കും എല്ലാ ആരാധകർക്കും മറ്റു കളിക്കാർക്കും ഈ നിരാശയുണ്ട്. ഞങ്ങൾ എല്ലാവരും വിജയിക്കാൻ ആണ് ആഗ്രഹിക്കുന്നത്” ലെവി പറഞ്ഞു

കൊറോണ വൈറസ് കാരണം ക്ലബിന് കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും ആ അവസ്ഥയെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെ മാത്രമെ തനിക്ക് പ്രവർത്തിക്കാൻ ആകു എന്നും ലെവി പറഞ്ഞു. സ്പർസിനെ മറ്റേതൊരു പ്രീമിയർ ലീഗ് ക്ലബ്ബിനേക്കാളും കൂടുതൽ സാമ്പത്തിക പ്രതിസന്ധി ബാധിച്ചു ർന്നും ലെവി പറഞ്ഞു. പുതിയ സ്റ്റേഡിയത്തിലന്റെ നിർമ്മാണത്തിൽ ക്ലബിന് വലിയ കടം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“ജയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലബ്ബിനെ സംരക്ഷിക്കുക എന്നതാണ് തന്റെ കടമ,” ലെവി പറഞ്ഞു. കെയ്ൻ എന്തു തീരുമാനം എടുത്താലും ടീം മെച്ചപ്പെടുത്തുന്നത് താൻ തുടരും എന്നും ലെവി പറഞ്ഞു.

Previous articleഇന്ത്യയുടെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് രാഹുൽ ദ്രാവിഡിനെ അഭിനന്ദിക്കണം – ഡേവിഡ് വാര്‍ണര്‍
Next articleനാലായിരം ടെസ്റ്റ് റൺസ് പൂര്‍ത്തിയാക്കി ടോം ലാഥം